ദുബായ് മിറാക്കിൾ ഗാർഡൻ യുഎഇ നിവാസികൾക്ക് മാത്രമായി ഒരു പ്രത്യേക ടിക്കറ്റ് നിരക്ക് അവതരിപ്പിച്ചു, മുതിർന്നവർക്കും (അല്ലെങ്കിൽ 12 വയസ്സിന് മുകളിലുള്ളവർക്കും) കുട്ടികൾക്കും (3 നും 12 നും ഇടയിൽ പ്രായമുള്ളവർ) പ്രവേശനത്തിന് 65 ദിർഹം നൽകിയാൽ മതിയാകും. എമിറേറ്റ്‌സ് ഐഡി ഹാജരാക്കിയാൽ മാത്രമാണ് യുഎഇ നിവാസികൾക്ക് ഈ കിഴിവ് നിരക്ക് ലഭിക്കുകയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദുബായ് മിറാക്കിൾ ഗാർഡനിലെ പ്രത്യേക കൗണ്ടറുകളിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമാകൂ
മുതിർന്നവർക്ക് (12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്) പ്രവേശനത്തിന് 95 ദിർഹവും 3 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 80 ദിർഹവും ആണെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ കാണിക്കുന്നത്. 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.