ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് യുഎഇയിൽ നിന്നുള്ള ചില വിമാന സർവീസുകളെ ബാധിച്ചതായി എയർലൈനുകൾ സ്ഥിരീകരിച്ചു.
ഇസ്രയേലിലെ നിലവിലുള്ള പ്രശ്നങ്ങളുടെ പ്രതികരണമായി ഒക്ടോബർ 8 ന് അബുദാബിക്കും (AUH) ടെൽ അവീവ് (TLV) നും ഇടയിലുള്ള EY593/EY594 എത്തിഹാദ് എയർവേസ് വിമാനങ്ങൾ റദ്ദാക്കി. ഈ സർവീസുകളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് അവരുടെ യാത്രാ ക്രമീകരണങ്ങളിൽ സഹായം നൽകുന്നുണ്ടെന്നും എയർലൈൻ വക്താവ് പറഞ്ഞു.
എത്തിഹാദ് ഇസ്രായേലിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഞങ്ങളുടെ യാത്രക്കാരുടേയും ജോലിക്കാരുടെയും സുരക്ഷയും സൗകര്യവുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന, അതിഥികളുടെ യാത്രാ പദ്ധതികൾ തടസ്സപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും എയർലൈൻ വക്താവ് പറഞ്ഞു.
ഒക്ടോബർ ഏഴിലെ FZ 1625/1626, FZ 1807/1808 എന്നീ വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈദുബായും അറിയിച്ചു. എന്നിരുന്നാലും, ഒക്ടോബർ 8 മുതൽ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ “ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്”. “ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് ഞങ്ങളുടെ ഷെഡ്യൂൾ ഭേദഗതി ചെയ്യുകയും ചെയ്യും,” ഫ്ലൈദുബായ് വക്താവ് പറഞ്ഞു.