ഇന്ന് ചൊവ്വാഴ്ച രാവിലെ അബുദാബിയിലെയും ദുബായിലെയും ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപെട്ടതിനെത്തുടർന്ന് യുഎഇ കാലാവസ്ഥാ വകുപ്പ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പുകൾ നൽകി.
അപകടകരമായ സാഹചര്യങ്ങളുടെ സാധ്യതയെ സൂചിപ്പിക്കുന്നതിനായി യെല്ലോ അലേർട്ടും, കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത 1,000 മീറ്ററിലേക്ക് കുറയുന്നതിനാൽ റെഡ് അലേർട്ടുമാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ചത്.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ അബുദാബിയിലെ നിരവധി റോഡുകളിൽ സ്പീഡ് റിഡക്ഷൻ സിസ്റ്റം സജീവമാക്കിയിരുന്നു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് പാലിക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മൂടൽമഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 3 മുതൽ രാവിലെ 9 വരെ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ദൃശ്യപരത കുറയാം. കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.