ഫുജൈറയിലെ ബീച്ചിൽ സുനാമിയുടെ സാഹചര്യങ്ങളെ നേരിടാൻ നാളെ ഒക്ടോബർ 11 ന് പരിശീലനങ്ങൾ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിപ്പിൽ അറിയിച്ചു.
സുനാമി പരിശീലനം ( IOWave 23 Tsunami Exercise ) നാളെ ഫുജൈറയിലെ അൽ റുഗൈലാത്ത് ബീച്ചിൽ രാവിലെ 10 മണി മുതലാണ് നടത്തുക.
ഈ കാലയളവിൽ താമസക്കാർക്ക് മോക്ക് ഒഴിപ്പിക്കൽ ഡ്രില്ലുകളും എമർജൻസി റെസ്പോൺസ് വാഹനങ്ങളുടെ ഏകോപിത ചലനങ്ങളും പ്രതീക്ഷിക്കാം. ഓഫീസർമാരും പങ്കെടുക്കുന്ന ആഭ്യന്തര മന്ത്രാലയ ടീമുകളും സൈറ്റിൽ ഉണ്ടാകും. സുനാമിയുടെ വിവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.