2023-24 സീസണിൽ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് സേവനം നൽകുന്നതിനായി നാല് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ ഒക്ടോബർ 18 ന് ആരംഭിക്കുമ്പോൾ ഈ ബസ് സർവീസുകൾ ആരംഭിക്കും.
ഗ്ലോബൽ വില്ലേജിലേക്ക് റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂർ ഇടവിട്ട് Route 102 ഉം, അൽ എത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 40 മിനിറ്റ് ഇടവിട്ടും Route 103 ഉം, അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും Route 104 ഉം, മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂർ ഇടവിട്ട് Route 106 ഉം ആണ് പ്രവർത്തിക്കുക. ഗ്ലോബൽ വില്ലേജിലേക്കുള്ള ഒരു യാത്രയുടെ നിരക്ക് 10 ദിർഹമായിരിക്കും.
ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസണിലെ എൻട്രി ടിക്കറ്റ് നിരക്ക് 22.5 ദിർഹം മുതലാണ് ആരംഭിക്കുന്നത്.