ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ആയി സതീഷ് കുമാർ ശിവൻ ചുമതലയേറ്റതായി ഇന്ത്യൻ കോൺസുലേറ്റ് ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
കോൺസുലേറ്റിൽ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിക്കുന്ന പുതിയ കോൺസൽ ജനറലിന്റെ ഫോട്ടോകളും കോൺസുലേറ്റ് ഇന്ന് പങ്ക് വെച്ചിട്ടുണ്ട്.
2005 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനാണ് ശിവൻ. ഇതിനുമുമ്പ്, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ (MEA) ന്യൂ ഡൽഹിയിൽ മൂന്ന് വർഷത്തിലേറെ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വികസനത്തിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ അവസാന നിയമനം
നേരത്തെ, ദക്ഷിണ കൊറിയയിലെ സിയോളിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും അമേരിക്കയിലെ വാഷിംഗ്ടണിലുള്ള ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയായും ശിവൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ വിദേശകാര്യ മന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Mr. Satish Kumar Sivan assumes charge as Consul General of India in Dubai and the Northern Emirates @cgidubai today. pic.twitter.com/yvUQz0BxPR
— India in Dubai (@cgidubai) October 10, 2023