ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ ഒക്ടോബർ 15 ന് പാസ്പോർട്ട് സംബന്ധമായ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 15ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് സേവനങ്ങൾ ലഭ്യമാകുക.
സോൺ ഓഫ് അഫിഡവിറ്റ്, പവർ ഓഫ് അറ്റോണി, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, പാസ്പോർട്ട് സംബന്ധമായ എല്ലാവിധ സേവനങ്ങളും ലഭ്യമായിരിക്കും. ഖോർഫക്കാൻ, ഡിബ്ബ, ബിദിയ, മസാഫി, ഫുജൈറ, കൽബ എന്നിവിടങ്ങളിൽ ഉള്ളവർക്ക് സേവനം ഉപയോഗപ്പെടുത്താം. ബന്ധപ്പെടാൻ 0555740619, 0504776412 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.