Search
Close this search box.

റാസൽഖൈമ തീരത്ത് 31 മീറ്റർ നീളമുള്ള കൂറ്റൻ തിമിംഗലത്തിന്റെ ജഡം

31 meter long whale carcass found off the coast of Ras Al Khaimah

റാസൽഖൈമ തീരത്ത് 31 മീറ്റർ നീളമുള്ള കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ഇന്നലെ വ്യാഴാഴ്ചയാണ് അൽ ജസീറ അൽ ഹംറ ക്രീക്കിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ, പ്രാദേശിക മത്സ്യത്തൊഴിലാളിയായ നുഖത ഹുമൈദ് അൽ-സാബി 31 മീറ്റർ നീളമുള്ള ഭീമാകാരമായ തിമിംഗലത്തിന്റെ ജഡത്തെ കണ്ടെത്തിയത്. രാവിലെ 7.30 ന് മത്സ്യബന്ധന യാത്രയ്ക്കിടെയാണ് തിമിംഗലത്തിന്റെ ജഡം അൽ-സാബിയുടെ ശ്രദ്ധയിൽപ്പെട്ടത്.

31 മീറ്റർ വരെ നീളവും 3,000 കിലോഗ്രാം ഭാരവുമുള്ള തിമിംഗലം ഫിൽട്ടർ-ഫീഡിംഗ് തിമിംഗലങ്ങളുടെ കൂട്ടമായ ബലീൻ കുടുംബത്തിൽ പെട്ടതാണെന്നാണെന്ന് റാസൽഖൈമയുടെ പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സെയ്ഫ് അൽ ഗൈസ് അഭിപ്രായപ്പെട്ടു.

സ്വാഭാവിക ആയുസ്സ് പരിധിയിലെത്തുക, കപ്പലുമായി കൂട്ടിയിടിക്കുക, അല്ലെങ്കിൽ മറ്റൊരു കൊലയാളി തിമിംഗലം വേട്ടയാടുക എന്നിങ്ങനെ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയതിന് പിന്നിലെ നിരവധി സാധ്യതകളും അദ്ദേഹം പറഞ്ഞു.

ജഡം രൂക്ഷമായ ദുർഗന്ധം പുറപ്പെടുവിക്കുന്നതായും വിവിധ മത്സ്യങ്ങൾ അതിനെ ഭക്ഷിക്കുന്നതായും അഴുകികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചന നൽകി. അതോറിറ്റി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ഇത്തരം തിമിംഗലത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!