അബുദാബി പോലീസ് ടാക്‌സികളുടെ മുകളിലുള്ള സ്മാർട്ട് സ്‌ക്രീനുകളിൽ ഇപ്പോൾ ബോധവൽക്കരണ സന്ദേശങ്ങൾ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട് . അബുദാബി എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററുമായി സഹകരിച്ചാണ് അബുദാബി പോലീസ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
‘ട്രസ്റ്റ്’ എന്ന തന്ത്രപ്രധാനമായ സ്തംഭത്തിന് അനുസൃതമായി അബുദാബി എമിറേറ്റിലെ സുരക്ഷ നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷൻ ചാനലുകൾ വൈവിധ്യവത്കരിക്കുന്നതിനും ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറുന്നതിനുമായി വൈവിധ്യമാർന്ന സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് അബുദാബി പോലീസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.