ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വൻ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 49 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനേയും രണ്ട് റണ്‍സെടുത്ത ശദബ് ഖാനേയും പുറത്താക്കി ബുംറയാണ് പാകിസ്താനെ കൂടുതല്‍ തകര്‍ച്ചയിലാക്കിയത്. 42.5 ഓവറിൽ 191 റൺസിന് പാകിസ്താന്റെ എല്ലാവരും പുറത്താകുകയായിരുന്നു.
ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.