ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ആൻഡ് സ്റ്റാർട്ടപ്പ് എക്‌സിബിഷനായ ജൈറ്റക്സ് ഗ്ലോബലിന്റെ 43-ാമത് എഡിഷന് വരുന്ന തിങ്കളാഴ്ച്ച ഒക്‌ടോബർ16 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും.
ലോകത്തിലെ ഏറ്റവും നൂതനമായ സംരംഭങ്ങളെയും സാങ്കേതികവിദ്യകളേയും ബിസിനസ്സ്, സമ്പദ്‌വ്യവസ്ഥ, സമൂഹം, സംസ്കാരം എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണ് ജൈറ്റക്സ്. 2023 നെ എല്ലാത്തിലും AI സങ്കൽപ്പ വർഷമായി അടയാളപ്പെടുത്തുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള നിരവധി സാങ്കേതികവിദ്യകളും ജൈറ്റക്‌സിൽ അവതരിപ്പിക്കും.
ഒക്‌ടോബർ 16 മുതൽ 20 വരെ അഞ്ച് ദിവസത്തെ പരിപാടിയിൽ ആയിരക്കണക്കിന് സന്ദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.