ഫുജൈറയിലെ ഖിദ്ഫ ഏരിയയിലെ ഒരു പവർ സ്റ്റേഷനിൽ ഇന്നലെ ശനിയാഴ്ച്ച ഒരു ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന് തീപിടിച്ചതായി പോലീസ് പറഞ്ഞു.
തീപിടിത്തത്തിൽ വൈദ്യുതി തടസ്സമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഫുജൈറ പോലീസ് അറിയിച്ചു.
സിവിൽ ഡിഫൻസ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും പൊലീസ് അറിയിച്ചു.