Search
Close this search box.

14 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഷാർജ പോലീസ് : 32 പേർ പിടിയിൽ

Sharjah Police seized drugs worth 14 million dirhams: 32 people arrested

അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖല തകർത്ത് 14 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി ഷാർജ പോലീസ് അറിയിച്ചു.

32 ഏഷ്യൻ, അറബ് പൗരന്മാർ അടങ്ങുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന്റെ മയക്കുമരുന്നും ഒരു മില്യണിലധികം സൈക്കോട്രോപിക് വസ്തുക്കളും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ഷാർജ പോലീസിന്റെ ലഹരിവിരുദ്ധ സേന ‘അൺവെയിലിംഗ് ദി കർട്ടൻ’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെ പരാജയപ്പെടുത്തിയത്. 14 മില്യൺ ദിർഹമായിരുന്നു കള്ളക്കടത്തിന്റെ വിപണി മൂല്യം. അയൽ രാജ്യങ്ങളിലെ സുരക്ഷാ സേവനങ്ങളുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്. 32 പ്രതികളുള്ള അന്താരാഷ്ട്ര സംഘത്തെ ഷാർജ പോലീസ് ആന്റി നാർക്കോട്ടിക് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുഎഇയിൽ വിതരണത്തിനും വ്യാപാരത്തിനുമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ലക്ഷ്യമിടുന്ന ഒരു അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഒരു ഉറവിടത്തിൽ നിന്നാണ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചതെന്ന് ഷാർജ പോലീസിലെ ആന്റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ കേണൽ മജീദ് അൽ അസം വെളിപ്പെടുത്തി. സംഘത്തിന്റെ നീക്കം കണ്ടെത്താൻ അത്യാധുനിക സാങ്കേതിക വിദ്യകളാണ് പൊലീസ് ഉപയോഗിച്ചത്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!