യുഎഇയിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ മഴ പ്രതീക്ഷിക്കാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഇന്ന് രാത്രിയിൽ ഹ്യുമിഡിറ്റി അനുഭവപ്പെടും. നാളെ ബുധനാഴ്ച രാവിലെയും സമാനമായ അവസ്ഥകൾ നേരിടേണ്ടിവരും. ബുധനാഴ്ച രാവിലെ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസായിരിക്കും. രാജ്യത്ത് ഇന്നത്തെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.