ഇറാനിൽ രാവിലെ 2 ഭൂചലനങ്ങൾ : നേരിയ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ

2 earthquakes in Iran in the morning- Reports of light tremors also felt in UAE

ഇന്ന് ചൊവ്വാഴ്ച്ച യുഎഇ സമയം രാവിലെ 8.59ന് തെക്കൻ ഇറാനിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 6.0 തീവ്രതയിൽ രാവിലെ 9.10ഓടെ രണ്ടാമത്തെ ഭൂചലനമുണ്ടായതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രണ്ട് ഭൂചലനങ്ങളും യുഎഇയിലെ താമസക്കാർക്ക് നേരിയ തോതിൽ അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഭൂചലനങ്ങൾ ഒരു ആഘാതവും ഉണ്ടാക്കാതെയാണ് അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!