2023 നവംബർ 26 നാണ് ദുബായ് റൺ. ഇത്തവണ 200,000-ത്തിലധികം ആളുകൾ ഷെയ്ഖ് സായിദ് റോഡിൽ ദുബായ് റണ്ണിന്റെ ഭാഗമായി അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായമോ കഴിവോ പരിഗണിക്കാതെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഓട്ടക്കാരെയും ഫിറ്റ്‌നസ് പ്രേമികൾക്കും ഇതിൽ സൗജന്യമായി പങ്കെടുക്കാം. https://www.dubairun.com/ എന്നതിൽ ലോഗിൻ ചെയ്ത് ഫോം പൂരിപ്പിച്ചുകൊണ്ട് ദുബായ് റണ്ണിൽ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.
ദുബായ് റണ്ണിൽ പങ്കെടുക്കുന്നവർക്ക് 5 കിലോമീറ്ററും 10 കിലോമീറ്ററും ദൈര്‍ഘ്യമുള്ള രണ്ട് റൂട്ടുകളാണ് ഉണ്ടാകുക. കുടുംബങ്ങള്‍, ഓട്ടക്കാർ തുടങ്ങിയവര്‍ക്കായി 5 കിലോമീറ്റര്‍ നീളുന്ന ഒരു റൂട്ടും കൂടുതല്‍ വൈദഗ്ധ്യമുള്ള ഓട്ടക്കാര്‍ക്കായി 10 കിലോമീറ്റര്‍ നീളമുള്ള മറ്റൊരു റൂട്ടുമാണ് നിശ്ചയിച്ചിരിക്കുന്നത്.
(1 ) മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച് ദുബായ് ഓപ്പേര, ദുബായ് മാൾ, ബുർജ് ഖലീഫ എന്നിവയുൾപ്പെടെ ദുബായുടെ ഐക്കണിക് ലാൻഡ്‌മാർക്കുകൾ മറികടന്ന് 5-കിലോമീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ട് (കുടുംബങ്ങൾക്കും എല്ലാ തലങ്ങളിലുമുള്ള ഓട്ടക്കാർക്കും തിരഞ്ഞെടുക്കാം)
(2 )10-കിലോമീറ്റർ ഷെയ്ഖ് സായിദ് റോഡ് റൂട്ട് (കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്കായി) ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് കനാൽ വരെ നീളുന്നു, പിന്നിലേക്ക് ലൂപ്പ് ചെയ്ത് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് (DIFC) അടുത്തുള്ള അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ സമാപിക്കും
ദുബായ് റണ്ണിൽ രജിസ്‌ട്രേഷൻ ചെയ്‌തുകഴിഞ്ഞാൽ, വൺ സെൻട്രലിൽ സ്ഥിതി ചെയ്യുന്ന ഡിഎഫ്‌സിയുടെ പുതിയ റൺ ആൻഡ് റൈഡ് സെൻട്രലിൽ നിന്ന് സൺ & സാൻഡ് സ്‌പോർട്‌സ് നൽകുന്ന അവരുടെ ബിബ്‌സും ടി-ഷർട്ടുകളും വാങ്ങാനായി ക്ഷണിക്കുന്നതാണ്.