യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞിനെ തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാൽ ഇന്ന് ബുധനാഴ്ച രാവിലെ ഡ്രൈവർമാരോട് ജാഗ്രതയോടെ വാഹനമോടിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചിരുന്നു. ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞതിനാലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്.
ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് പാലിക്കാനും ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിരുന്നു.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഉച്ചയോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ ചൊവ്വാഴ്ച ചിലയിടങ്ങളിൽ മഴ പെയ്തിരുന്നു.