സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗഗന്‍യാന്‍ ദൗത്യത്തിന്റെ പരീക്ഷണ വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂർത്തിയാക്കി. നേരത്തെ നിശ്ചയിച്ച വിക്ഷേപണ സമയത്തിന് 5 സെക്കന്‍ഡ് മുൻപ് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ നിര്‍ത്തിവെച്ച പരീക്ഷണം 10 മണിയോടെയാണ് പുനരാരംഭിച്ചത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള വെഹിക്കിൾ അബോർട്ട് മിഷനാണ് വിജയകരമായി പരീക്ഷിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാനുള്ള ടെസ്റ്റ് വെഹിക്കിൾ ലോഞ്ചാണ് ഇന്ന് നടന്നത്.
#WATCH | Sriharikota: ISRO launches test flight for Gaganyaan mission after first test flight was aborted pic.twitter.com/pIbmjyJj3W
— ANI (@ANI) October 21, 2023