ദുബായിലെ കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മലപ്പുറം തിരൂർ മുറിവഴിക്കൽ യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ഇന്ന് ശനിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകും.
രാത്രി 10 മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഷാർജ വഴി കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്നത്. ദുബായ് കറാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിംഗിലാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരണപ്പെടുകയും ഒമ്പത് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തത്.
യാക്കൂബിനെ കൂടാതെ കണ്ണൂർ സ്വദേശി നിധിൻ ദാസ് എന്ന യുവാവും മരണത്തിനു കീഴടങ്ങി. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപ്രതി വൃത്തങ്ങൾ അറിയിച്ചു.