Search
Close this search box.

യുഎഇയുടെ പല ഭാഗങ്ങളിലും മഴയും ആലിപ്പഴവർഷവും

Rain and hail in many parts of UAE

യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് ശനിയാഴ്ച മഴയും ആലിപ്പഴവർഷവും ഉണ്ടായി. ചില പ്രദേശങ്ങളിൽ വാരാന്ത്യ മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചിരുന്നു. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നും അറിയിച്ചിരുന്നു.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്, കാലാവസ്ഥാ വകുപ്പ് ഇന്ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് ചില സ്ഥലങ്ങളിൽ, പ്രധാനമായും ഫുജൈറ, അൽ ഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ഖോർ ഫക്കാന്റെ ഒരു ഭാഗത്ത് മാത്രം റെഡ് അലേർട്ടും പുറപ്പെടുവിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 3.30 ഓടെ ഫുജൈറയിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴവർഷവും ഉണ്ടായി.

അടുത്ത 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ഇത് രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!