പലസ്തീൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ : ദുരന്തനിവാരണ സാമഗ്രികൾ വഹിച്ചുള്ള വ്യോമസേന വിമാനം പുറപ്പെട്ടു

India lends a helping hand to the Palestinian people: Air Force plane carrying disaster relief materials takes off

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ പലസ്തീൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. മെഡിക്കൽ,ദുരന്തനിവാരണ സാമഗ്രികൾ വഹിച്ചുള്ള വ്യോമസേന വിമാനം പുറപ്പെട്ടു. സഹായഹസ്തവുമായി ഈജിപ്തിലേക്കാണ് യാത്ര. ഈജിപ്ത് അതിർത്തി വഴി ഗാസ അതിർത്തിയിലേക്ക് എത്തിക്കും. ഗാസയിലെ ജനങ്ങൾക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിർത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു.

ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, ശുചീകരണ വസ്തുക്കൾ, ജല ശുദ്ധീകരണ ടാബ്ലറ്റുകൾ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പലസ്തീനിലെ ജനങ്ങൾക്ക് ഇന്ത്യൻ ജനതയുടെ സമ്മാനം’ എന്ന് സഹായ പായ്ക്കുകളിൽ ഒട്ടിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!