തേജ് ചുഴലിക്കാറ്റ് : സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎഇ കാലാവസ്ഥാകേന്ദ്രം

Cyclone Tej: UAE Meteorological Center is monitoring the situation

ഒമാനിൽ തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തീവ്ര മഴക്കുള്ള മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയതിന് പിന്നാലെ യുഎഇ കാലാവസ്ഥാകേന്ദ്രം ( National Centre of Meteorology ) സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

അറബിക്കടലിൽ രൂപപ്പെടുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് യുഎഇയെ പരോക്ഷമായി ബാധിക്കുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ക്യുമുലസ് മേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കേന്ദ്രം അറിയിച്ചിരുന്നു.

ഒമാനിൽ ഇന്ന് അർദ്ധരാത്രിയോടെ 50 മുതൽ 150 മിലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തീവ്ര മഴയായി മാറും. ഈ ദിവസങ്ങളില്‍ 200 മുതൽ 500 മില്ലി മീറ്റർ മഴയായി മാറാമെന്നും 70 മൈല്‍ വരെ വേഗത്തിൽ കാറ്റ് വീശാം എന്നും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

തേജ് ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി 2 ചുഴലിക്കാറ്റാണ്, മണിക്കൂറിൽ 165-175 കിലോമീറ്റർ വേഗതയുള്ള കാറ്റാണിത്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റഗറി 3 ചുഴലിക്കാറ്റായി മാറുമെന്നും മണിക്കൂറിൽ 190 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയുടെകാലാവസ്ഥാകേന്ദ്രം 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും താമസക്കാരോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!