ഷാർജ സിറ്റി കിങ്‌സ് പാർക്ക് റെസ്റ്റോറന്റിൽ ബുഫെ ഭൂകമ്പം

Buffet Earthquake at Sharjah City King's Park Restaurant

ഇഷ്ടമുള്ള വിഭവങ്ങൾ തെരഞ്ഞെടുത്ത് ഇഷ്ടം പോലെ സമയമെടുത്ത് ഇഷ്ടത്തിനൊത്തു കഴിക്കാനാവുന്നതുകൊണ് പ്രിയങ്കരമായിത്തീർന്ന ഒരു ഭക്ഷണ രീതിയാണല്ലോ ബുഫെ !

ഇപ്പോൾകൂടുതൽ റസ്റ്റോറന്റുകൾ ഈ രീതി പിന്തുടരുന്നതായി കാണുന്നു. എന്നാൽ ഇതിൽ എത്രമാത്രം വൈവിധ്യം കൊണ്ടുവരാനാകും എന്നു ചിന്തിച്ച് അത്
നടപ്പിലാക്കാൻ കഴിയുന്നവർക്കാണ് മേൽക്കൈ നേടാനാവുന്നത് .

ഷാർജ അബുഷഗറയിലെ സിറ്റി കിങ്‌സ് പാർക്ക് റെസ്റ്റോറന്റ് അത്തരത്തിലൊന്നായി കീർത്തി നേടുകയാണ്. വിഭവസമൃദ്ധികൊണ്ടും എങ്ങും കണ്ടിട്ടില്ലാത്തതരം പുത്തന്‍ രുചിഭേദങ്ങള്‍ കൊണ്ടും അവിശ്വസനീയ മായ വിലക്കുറവുകൊണ്ടും അനുകർത്താക്കളെയെല്ലാം അകലെ നിർത്തിയിട്ടുള്ള ഒരു ‘ ബുഫെ വിപ്ലവ’ മാണ് സിറ്റി കിങ്‌സ് പാർക്ക് റെസ്റ്റോറന്റിൽ കാണാനാകുന്നത്.

33 വിഭവങ്ങളാണ് അസാധാരണം എന്നു വിശേഷിപ്പിക്കാവുന്ന ഈ ബുഫെയിൽ ഉൾപ്പെടുന്നത്.വിലയിലെ പതിവ് രീതി വച്ചുനോക്കുമ്പോൾ കുറഞ്ഞത് 30 ദിർഹമെങ്കിലും ഇതിന് ഈടാക്കാവുന്നതാണ്. എന്നാലോ ഇവിടെ പ്രൈസ് വച്ചിരിക്കുന്നത് 20 ദിർഹം !

തലയിൽ കൈവയ്ക്കാൻ വരട്ടെ .എന്തൊക്കെയാണ് വിഭവങ്ങൾ എന്നുകൂടി അറിഞ്ഞിട്ട് ആവാം അത് .

തായ് സൂപ്പിൽ നിന്നോ വെജിറ്റേറിയൻ സൂപ്പിൽ നിന്നോ അല്ലെങ്കിൽ അത് രണ്ടും കൂടിയോ എടുത്തു കൊണ്ട് ബുഫെ തുടങ്ങാം. നാലുതരം സാലഡിലേക്കാണ് നിങ്ങൾ ഇനി നീങ്ങുന്നത് ശേഷം നാലുതരത്തിലുള്ള റൈസിലേക്കും അതിന് ആവശ്യമായ ചിക്കൻ , ബീഫ് വിഭവങ്ങളിലേക്കോ അല്ലെങ്കിൽ വെള്ളയപ്പം , പുട്ട് , പെറോട്ട ,ബട്ടൂര ,ആലു ബട്ടർ എന്നിവയും അതിന് ചേരും വിധമുള്ള കറിക്കൂട്ടുകളിലേക്കോ നീങ്ങാം .

കറിക്കൂട്ടുകൾ എന്നാൽ സാധാരണ വിലകുറഞ്ഞ ബുഫെ കളിൽ കാണുന്നപോലുള്ള ഓർഡിനറി ഐറ്റംസ് അല്ല.താറാവ് മപ്പാസ് , ബട്ടർ ചിക്കൻ മസാല,ബീഫ് മല്ലി കൂട്ടാൻ ,ഗ്രിൽഡ് ചിക്കൻ ,, ചില്ലി ചിക്കൻ, വെണ്ടയ്ക്ക മസാല , മിക്സഡ് വെജിറ്റബിൾ സ്റ്റു തുടങ്ങിയ മേൽത്തരം കറി വിഭവങ്ങളാണ് ആരെയും അതിശയിപ്പിക്കും വിധം തയ്യാറാക്കിയിട്ടുള്ളത് .

നാടൻ ഊണാണ് വേണ്ടതെങ്കിൽ അതും ഉണ്ട് . കുടംപുളിയിട്ടുവച്ച മീൻകറി ,മെഴുക്കുപുരട്ടി , പച്ചടി ,മാമ്പഴ പുളിശ്ശേരി , മോരുകറി തുടങ്ങിയ മലയാളിയുടെ ഇഷ്ട്ടങ്ങളറിഞ്ഞുള്ള കറികളാണ് ഊണിന് ഒരുക്കിയിട്ടുള്ളത്.ഒപ്പം പായസവും ബീറ്റ്റൂട്ട് ഹൽവയും,തേൻ മിഠായി ചേർത്തുള്ള സവിശേഷമായ ജഹാംഗീർ സർബത്തും !

വായിച്ചു തീരാത്തത്രയും വരുന്ന ഈ വിഭവങ്ങളോടുകൂടിയ ബുഫെ ആണ് കേവലം 20 ദിർഹമിന് നൽകുന്നത്. ( ഇനി തലയിൽ കൈവയ്ക്കാം )

ഭക്ഷണ മേഖലയിൽ ആറു പതിറ്റാണ്ടിനുമേൽ അനുഭവ സമ്പത്തുള്ള ഒരു കുടുംബത്തിലെ ഇളമുറക്കരനായ സലിൽ എന്ന ചെറുപ്പക്കാരന്റെയും കൂട്ടാളികളുടെയും സംരംഭമാണ് സിറ്റി കിങ്‌സ് പാർക്ക് റെസ്റ്റോറന്റ് .
ഷാർജ അബുഷഗറ പാർക്കിനടുത്താണ് “ഇൻക്രെഡിബിൾ ബുഫെ” കൊണ്ട് പ്രസിദ്ധമായിത്തീർന്ന ഈ റെസ്റ്റോറന്റ് .

ഡിന്നർ മാത്രമല്ല ബ്രേക് ഫാസ്റ്റും ലഞ്ചും
ബുഫെ ആയി ഇവിടെ ആസ്വദിക്കാം; അതും ഏറ്റവും മിതമായ വിലയിലും , അൺ ലിമിറ്റഡായും .

ചിക്കൻ കറിയും മീൻ കറിയും ചേർത്തുള്ള ബുഫെ ലഞ്ചിന് ( മീൽസ് ) 10 ദിർഹം എന്നത് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇവിടെ അതൊരു യാഥാർഥ്യമാണ് .
സീറ്റ് ബുക്കിങ്ങിന് വിളിക്കാം : 050 745 4184

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!