യുഎഇയിൽ മഴ : പ്രധാന ക്ലൗഡ് സീഡിംഗ് കാമ്പെയ്‌ൻ സമാപിച്ചു

Rain in UAE: Major cloud seeding campaign concludes

കൂടുതൽ മഴ ഉറപ്പാക്കുന്നതിനായി യുഎഇയുടെ വ്യോമാതിർത്തിയിലുടനീളമുള്ള മികച്ച ഏകോപിത ഫ്ലൈറ്റ് ദൗത്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ക്ലൗഡ് സീഡിംഗ് കാമ്പെയ്‌ൻ സമാപിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കിംഗ് എയർ ക്ലൗഡ് സീഡിംഗ് എയർക്രാഫ്റ്റും സ്പെക് പ്രവർത്തിപ്പിക്കുന്ന ഇൻസ്ട്രുമെന്റഡ് റിസർച്ച് ലിയർജെറ്റ് വിമാനവും ഉപയോഗിച്ചാണ് ക്ലൗഡ് സീഡിംഗ് ഗവേഷണം നടത്തിയത്.

ക്ലൗഡ് ഫിസിക്‌സ് ഗവേഷണത്തിലും ഇൻസ്ട്രുമെന്റേഷനിലും വൈദഗ്ധ്യമുള്ള യുഎസ് ആസ്ഥാനമായ കമ്പനിയായ സ്ട്രാറ്റൺ പാർക്ക് എഞ്ചിനീയറിംഗ് കമ്പനിയുമായി (SPEC) സഹകരിച്ച് യുഎഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്‌മെന്റ് സയൻസ് (UAEREP) വഴി ‘ക്ലൗഡ്-എയ്‌റോസോൾ-ഇലക്‌ട്രിക്കൽ ഇന്ററാക്ഷൻസ് ഫോർ റെയിൻഫാൾ എൻഹാൻസ്‌മെന്റ് എക്‌സ്‌പെരിമെന്റ് (CLOUDIX) എന്ന പേരിലുള്ള ഫീൽഡ് കാമ്പെയ്‌ൻ ആണ് സമാപിച്ചത്.

കാമ്പെയ്‌നിനിടെ, ടാർഗെറ്റ് കൺവെക്റ്റീവ് ക്ലൗഡിനുള്ളിലെ വ്യത്യസ്ത ഉയരങ്ങളിലെ ക്ലൗഡ് മൈക്രോഫിസിക്കൽ ഗുണങ്ങളെയും വൈദ്യുത സവിശേഷതകളെയും കുറിച്ചുള്ള അവശ്യ ഡാറ്റ SPEC-ന്റെ ഗവേഷണ വിമാനം ശേഖരിച്ചു. തുടർന്ന് നാനോ മെറ്റീരിയൽ സീഡിംഗ്, ലാർജ് സാൾട്ട് പാർട്ടിക്കിൾ സീഡിംഗ്, കൺവെൻഷണൽ ഹൈഗ്രോസ്കോപ്പിക് ഫ്ലേറുകൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സമീപനങ്ങൾ ഉപയോഗിച്ച് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ക്ലൗഡ് സീഡിംഗ് നടത്തിയിട്ടുണ്ട്.

ഞങ്ങളുടെ മേഖലയിലെ ജലസുരക്ഷയിൽ കാര്യമായ സംഭാവന നൽകാൻ ഇത്തരം നൂതനമായ കാമ്പെയ്‌നുകൾ വഴി കഴിയുമെന്നും കാലാവസ്ഥാ ശാസ്ത്രത്തിലും കാലാവസ്ഥാ പരിഷ്‌ക്കരണത്തിലും പുതിയ കഴിവുകൾ സൃഷ്ടിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ ഇനിയും പ്രയോജനപ്പെടുത്തുമെന്നും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പ്രസിഡന്റും NCM ഡയറക്ടർ ജനറലുമായ ഡോ. അബ്ദുല്ല അൽ മന്ദൂസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!