അബുദാബിയിൽ ഇന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തം അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ടീമും ചേർന്ന് നിയന്ത്രിച്ചു. അബുദാബി ദ്വീപിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടം അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 05:04 നാണ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്ന് അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





