യുഎഇയിൽ ഉടനീളം എല്ലാ കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കേണ്ടത് നിർബന്ധമാണ്.
ശരിയായ എക്സിറ്റുകളും, അലാറം മുതൽ എക്സ്റ്റിംഗുഷറുകൾ വരെ സ്ഥാപിക്കേണ്ടത് നിർബന്ധമാണെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി വീണ്ടും ഓർമ്മപ്പെടുത്തി.
യുഎഇയിൽ ഉടനീളം അഗ്നി സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ നിയമങ്ങൾ നിലവിലുണ്ട്, ലംഘനങ്ങൾക്ക് 2000 ദിർഹം പിഴ ലഭിക്കും. ഒരു കെട്ടിടത്തിനുള്ളിലെ അഗ്നിശമന ഉപകരണങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നത് ഗുരുതരമായ ലംഘനമാണ്.
കഴിഞ്ഞ ദിവസം, ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തം എമിറേറ്റ് അധികൃതർ അണച്ചിരുന്നു. താമസക്കാരെ ഉടൻ ഒഴിപ്പിച്ചു, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.





