യുഎഇയുടെ കിഴക്ക് ഭാഗത്ത് ചില ക്യുമുലസ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് ഒമ്പതാം ദിവസവും മഴ തുടരുമെന്ന് യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.പലയിടങ്ങളിലും ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായും NCM അറിയിച്ചു.
അബുദാബിയുടെ ചില ഭാഗങ്ങളിൽ 38 ഡിഗ്രി സെൽഷ്യസും ദുബായിൽ 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ അനുഭവപ്പെടും.