സഹവാസിയെ കൊലപ്പെടുത്തി രക്ഷപ്പെട്ടയാളെ മിനിറ്റുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് അജ്മാൻ പോലീസ്

Ajman police arrested the man who escaped after killing his neighbor within minutes

അജ്മാനിൽ ഏഷ്യൻ പൗരനായ ഒരാൾ അതേ രാജ്യക്കാരനെ മുറിയിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനായി ഇറങ്ങുന്നതിനിടെ അജ്മാൻ പോലീസിന്റെ പിടിയിലായി. അൽ റൗദ മേഖലയിലാണ് സംഭവം നടന്നത്.  ഇരുവരുടെയും നാട്ടിലെ കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം ചെയ്തതെന്ന് പിടിയിലായ ഏഷ്യൻ പൗരൻ സമ്മതിച്ചു.

ഇയാൾ കത്തി ഉപയോഗിച്ച് ഇരയെ ആക്രമിച്ച് കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുറ്റകൃത്യം നടന്ന സ്ഥലത്ത് വച്ച് തന്നെ ഇയാളെ പിടികൂടാൻ പോലീസിന് സാധിച്ചു. കൊല ചെയ്യാനായി പ്രതി ദേഷ്യത്തോടെ വാതിലിൽ മുട്ടിയതോടെ അടുത്തുള്ള സാക്ഷികൾ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു

ഇയാളെ തുടർനടപടികൾക്കായി അജ്മാൻ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കുറ്റവാളിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്തതിന് ലെഫ്റ്റനന്റ് കേണൽ അൽ ഗഫ്ലി റെസ്‌പോണ്ടർ പട്രോളിംഗ് ഓഫീസർമാരെ അഭിനന്ദിക്കുകയും ചെയ്തു. നിയമപ്രകാരം ശിക്ഷാർഹമായ ഏതെങ്കിലും കുറ്റകൃത്യമോ മറ്റ് ലംഘനങ്ങളോ ചെയ്യാൻ ശ്രമിക്കുന്ന ആരെയും റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!