കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച് ഇന്ത്യ. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകളാണ് നാളെ വ്യാഴാഴ്ച്ച മുതൽ ലഭ്യമാകുക.സാഹചര്യം കൂടുതൽ വിലയിരുത്തി ഉചിതമായ തീരുമാനങ്ങൾ തുടർന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ പുരോഗതി കണ്ടാൽ ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
The latest Press Release on resumption of visa service may be seen here. @MEAIndia @IndianDiplomacy @PIB_India @DDNewslive @ANI @WIONews @TOIIndiaNews @htTweets @cgivancouver @IndiainToronto pic.twitter.com/iwKIgF2qin
— India in Canada (@HCI_Ottawa) October 25, 2023
ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളേയും തുടർന്ന് കഴിഞ്ഞ മാസമായിരുന്നു കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്ന നടപടി ഇന്ത്യ റദ്ദാക്കിയത്.