ഇന്ന് വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ദുബായിലെ ചില സർക്കാർ ജീവനക്കാരും ചില സ്കൂളുകളും നാളെ ഒക്ടോബർ 27 വെള്ളിയാഴ്ച ഓൺലൈൻ ആയി പ്രവർത്തിക്കും.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ദുബായ് എമിറേറ്റിലെ എല്ലാ സർക്കാർ ഏജൻസികളിലെയും ജീവനക്കാരെ ഉൾപ്പെടുത്തി ഈ നിർദ്ദേശം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെടുവിച്ചത്.
സർക്കാർ സ്ഥാപനങ്ങളിൽ സാന്നിധ്യം ആവശ്യമുള്ള ജീവനക്കാർ ഒഴികെയുള്ളവർക്ക് നാളെ ഓൺലൈൻ ആയി പ്രവർത്തിക്കാം. നാളെ വെള്ളിയാഴ്ച ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് ദുബായിലെ നിരവധി സ്കൂളുകളും രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.
Under the directives of His Highness Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai and Chairman of The Executive Council, tomorrow, Friday, 27 October, 2023, will be a remote working day for employees of all Dubai government entities, due to weather…
— Dubai Media Office (@DXBMediaOffice) October 26, 2023