ദുബായ് മെട്രോയുടെ 30 കിലോമീറ്റർ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
18 ബില്യൺ ദിർഹം ചെലവിൽ 30 കിലോമീറ്റർ ട്രാക്ക് നിർമ്മിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു. 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലുമായിരിക്കും ഈ ബ്ലൂ ലൈൻ
ബ്ലൂ ലൈനിൽ 14 സ്റ്റേഷനുകൾ ഉണ്ടാകും. ഒരു ഐക്കണിക് സ്റ്റേഷൻ ഉൾപ്പെടെ ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടെ അഞ്ചെണ്ണം ഭൂമിക്ക് അടിയിലും ആയിരിക്കും. റെഡ് ലൈനിന്റെ കിഴക്കൻ അറ്റമായ സെന്റർ പോയിന്റ് സ്റ്റേഷനും, ഗ്രീൻ ലൈനിന്റെ തെക്കൻ അറ്റമായ ക്രീക്ക് സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് ഇലിവേറ്റഡ് സ്റ്റേഷനുകൾ വേറെയും ഉണ്ടാകും.