Search
Close this search box.

യുഎഇയുടെ റെയിൽ നെറ്റ്‌വർക്കിലെ ഏറ്റവും ഉയരമുള്ള പാലത്തിന്റെ വീഡിയോ പങ്ക് വെച്ച് എത്തിഹാദ് റെയിൽ

Etihad Rail shares a video of the tallest bridge on the UAE's rail network

യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിൽ നെറ്റ്‌വർക്കിലെ ഏറ്റവും ഉയരമുള്ള ഫുജൈറയിലെ പാലത്തിന്റെ വീഡിയോ എത്തിഹാദ് റെയിൽ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു.

ഈ വർഷം ആദ്യം കാർഗോ ട്രെയിൻ ആരംഭിച്ച 900 കിലോമീറ്റർ പാൻ-യുഎഇ ശൃംഖലയുടെ ഭാഗമായി 40 മീറ്റർ ഉയരത്തിലുള്ള 600 മീറ്ററിലധികം നീളുന്ന അൽ ബിത്‌ന റെയിൽ പാലം ഫുജൈറയിലാണുള്ളത്.

ഫുജൈറയുടെ പച്ചപ്പ് നിറഞ്ഞ ഭൂപ്രദേശങ്ങൾ, പർവതങ്ങൾ, വീടുകൾ, ഹൈവേ എന്നിവയിലൂടെയാണ് പാലം കടന്നുപോകുന്നത്. ഈ പാലം “മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമാണെന്നാണ് എത്തിഹാദ് റെയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

40 മീറ്റർ ഇടവിട്ട് 14 തൂണുകളാണ് പാലത്തിന് താങ്ങുനൽകിയതെന്നും 19 മാസ കാലയളവിൽ ഏകദേശം 250 തൊഴിലാളികൾ ചേർന്നാണ് പാലം നിർമ്മിച്ചതെന്നും എത്തിഹാദ് റെയിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!