യുഎഇയിൽ 2023 നവംബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് നവംബർ മാസത്തിൽ പെട്രോളിന് 41 ഫിൽസിന്റെയും ഡീസലിന് 15 ഫിൽസിന്റെയും കുറവുണ്ടാകും.
ഇന്ന് ഒക്ടോബർ 31 ന് പ്രഖ്യാപിച്ച വിലവിവരകണക്കനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് നവംബർ മാസത്തിൽ 3.03 ദിർഹമായിരിക്കും. ഒക്ടോബർ മാസത്തിൽ ഇതിന് 3.44 ദിർഹമായിരുന്നു. 41 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് നവംബർ മാസത്തിൽ 2.92 ദിർഹമായിരിക്കും. ഒക്ടോബർ മാസത്തിൽ ഇതിന് 3.33 ദിർഹമായിരുന്നു. 41 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് നവംബർ മാസത്തിൽ 2.85 ദിർഹമായിരിക്കും. ഒക്ടോബർ മാസത്തിൽ ഇതിന് 3.26 ദിർഹമായിരുന്നു. 41 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നവംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.42 ദിർഹമായിരിക്കും. ഒക്ടോബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.57 ദിർഹമായിരുന്നു. 15 ഫിൽസിന്റ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
أسعار الوقود الشهرية: أسعار الوقود لشهر نوفمبر 2023 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
⛽ Monthly Fuel Price Announcement:
November 2023 fuel prices released by the #UAE Fuel Price Follow-up Committee. pic.twitter.com/U3I1c162Iu— Emarat (امارات) (@EmaratOfficial) October 31, 2023