അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ എ നാളെ ബുധനാഴ്ച പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പായി വിമാനത്താവളത്തിന്റെ പേര് അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിൽ പുനർനാമകരണം ചെയ്യാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ചൊവ്വാഴ്ച നിർദ്ദേശം നൽകി.
ഇതനുസരിച്ച് ഇനി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ”സായിദ് അന്താരാഷ്ട്ര വിമാനത്താവളം (Zayed International Airport)” എന്നാണ് അറിയപ്പെടുക.
എമിറേറ്റിന്റെ സാമ്പത്തികവും സുസ്ഥിരവുമായ വികസനത്തിന് സുപ്രധാനമായ ഒരു ചുവടുവയ്പാണ് ഈ സുപ്രധാന പദ്ധതിയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഇന്ന് പുതിയ ടെർമിനലിൽ നിന്നുള്ള ആദ്യ സർവീസായി എത്തിഹാദ് എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയിരുന്നു. അബുദാബിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള EY224 വിമാനം 359 യാത്രക്കാരുമായി ഉച്ചകഴിഞ്ഞ് 2.35 നാണ് ടെർമിനൽ എയിൽ നിന്ന് പുറപ്പെട്ടത്. കൂടാതെ ഇനി എല്ലാ വിമാന സര്‍വീസുകളും രണ്ടാഴ്ച കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി ടെര്‍മിനല്‍-എയിലേക്ക് മാറും. നവംബര്‍ 1 മുതല്‍ നവംബര്‍ 14 വരെയാണ് ഇതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.