Search
Close this search box.

യുഎഇയിലെ നിരത്തിലേക്ക് ഇനി AI- പവേർഡ് സ്‌മാർട്ട് ടാക്‌സികളും

AI-powered smart taxis are now on the road in the UAE

നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ, ഇന്റീരിയർ മോണിറ്റർ സിസ്റ്റം, റൂട്ട് ഒപ്റ്റിമൈസേഷൻ, സ്ട്രീമിംഗ് സേവനങ്ങൾ, മറ്റ് ചിക് ഫീച്ചറുകൾ എന്നിവയാൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട് ടാക്സികൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ യുഎഇയിലെ നിരത്തിലെത്തിക്കാൻ ശ്രമിക്കുന്നതായി ഹ്യുണ്ടായുടെ യുഎഇ ഡയറക്ടർ സുലൈമാൻ അൽ സബെൻ അറിയിച്ചു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിനായുള്ള ചർച്ചകൾ അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ, ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവയുൾപ്പെടെ പൊതു-സ്വകാര്യ മേഖലയിലെ ഓപ്പറേറ്റർമാരുമായി ഹ്യൂണ്ടായ് നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

അബുദാബിയിൽ പബ്ലിക് ക്യാബുകളുടെ വെള്ളി നിറത്തിലുള്ള സൊണാറ്റ ഹൈബ്രിഡ് കാറായ ഹ്യുണ്ടായ് AI സ്മാർട്ട് ടാക്‌സി രണ്ട് ദിവസത്തെ അബുദാബി സ്മാർട്ട് സിറ്റി ഉച്ചകോടിയിൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു.

ഇത് ഈ മേഖലയിലെ ആദ്യത്തെ AI സ്മാർട്ട് ടാക്സിയാകുമെന്നും, സ്മാർട്ട് ടാക്‌സികൾ പുറത്തിറക്കുന്നത് AI, സുരക്ഷ എന്നിവയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നും ഹ്യുണ്ടായ് യുഎഇ ഡയറക്ടർ സുലൈമാൻ അൽ സബെൻ അഭിപ്രായപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!