ഷാർജയിലെ ഉയർന്ന അപകടസാധ്യതയുള്ള 40 കെട്ടിടങ്ങളിൽ ആദ്യത്തേതിൽ നിന്ന് ഫയർ-ഹാസാർഡ് ക്ലാഡിംഗ് നീക്കം ചെയ്തു. തീ പെട്ടെന്ന് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനും അടിയന്തര സേവനങ്ങൾക്ക് പ്രതികരിക്കുന്നതിന് ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള അധിക സമയം നൽകുന്നതിനുമായി നിലവിലുള്ള ക്ലാഡിംഗിന് പകരം തീയെ പ്രതിരോധിക്കുന്ന മറ്റ് വസ്തുക്കലാണ് സ്ഥാപിക്കുക.
ക്ലാഡിംഗ് ഉള്ള മൊത്തം 203 റെസിഡൻഷ്യൽ ടവറുകളും സ്വകാര്യ ഉടമസ്ഥതയിലുള്ളതും സർക്കാർ ഉടമസ്ഥതയിലുള്ളതുമായ വാണിജ്യ കെട്ടിടങ്ങളും ഏപ്രിലിൽ അധികൃതർ കണ്ടെത്തിയിരുന്നു. അവിടെയെല്ലാം ഇത്തരത്തിൽ കത്തുന്ന കെട്ടിട സാമഗ്രികൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ശേഷിക്കുന്ന 163 കെട്ടിടങ്ങളുടെ സുരക്ഷാ നവീകരണം പദ്ധതിയുടെ പ്രാഥമിക മുൻഗണനാ ഘട്ടം പൂർത്തിയാകുമ്പോൾ നടത്തും.
ഷാർജയിലെ 100 മില്യൺ ദിർഹം സുരക്ഷാ ഡ്രൈവിന്റെ ഭാഗാമാണ് ഈ അപകടസാധ്യതയുള്ള കെട്ടിടങ്ങളിലെ ക്ലാഡിംഗ് നീക്കം ചെയ്യൽ. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഈ പദ്ധതി ആരംഭിച്ചത്. 2024 ന്റെ രണ്ടാം പാദത്തോടെ എല്ലാ ജോലികളും പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പ്രധാന മെച്ചപ്പെടുത്തൽ പദ്ധതിക്ക് പൂർണമായും ഷാർജ സർക്കാർ ധനസഹായം നൽകുന്നുണ്ട്.