ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യ – ശ്രീലങ്ക നിര്‍ണായകമത്സരത്തിൽ ഇന്ത്യ പടുത്തുയർത്തിയ 358 റണ്‍സ് പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഓവറുകളിൽ 3 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായി.
ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 357 റണ്‍സെന്ന മികച്ച സ്കോർ സ്വന്തമാക്കിയത്. ഓപ്പണർ ശുഭ്മൻ ഗിൽ 92 പന്തിൽ 92 റൺസും വിരാട് കോഹ്ലി 94 പന്തിൽ 88 റൺസും നേടി പുറത്തായി. 56 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 82 റൺസെടുത്തു.