Search
Close this search box.

സോഷ്യൽ മീഡിയയിൽ സംഗീതപരിപാടിയുടെ വ്യാജ ടിക്കറ്റ് വിൽപ്പന : അബുദാബിയിൽ തട്ടിപ്പുകാർ അറസ്റ്റിലായി

Selling fake concert tickets on social media- Fraudsters arrested in Abu Dhabi

അബുദാബിയിൽ സോഷ്യൽ മീഡിയയിൽ സത്യമെന്നു തോന്നുന്ന തരത്തിൽ സംഗീതപരിപാടിയുടെ വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകാർ അറസ്റ്റിലായി.

ഒരു പ്രിയപ്പെട്ട ഗായകന്റെ സംഗീതപരിപാടിയ്ക്ക് വളരെ കുറഞ്ഞ നിരക്കിലുള്ള ഒരു ടിക്കറ്റ് പരസ്യം സോഷ്യൽ മീഡിയയിൽ ഒരാൾ കാണുകയായിരുന്നു. അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സംഗീതപരിപാടിയുടെ എല്ലാ വിവരങ്ങളും തട്ടിപ്പുകാർ നൽകുകയും ചെയ്തതോടെ ടിക്കറ്റ് പരസ്യം സത്യമാണെന്ന് കരുതുകയും തട്ടിപ്പുകാർക്ക് ടിക്കറ്റിന്റെ പണം ഓൺലൈനിലൂടെ നൽകുകയുമായിരുന്നു. പണം നൽകിയതോടെ ഇയാൾക്ക് അവർ ഇ – ടിക്കറ്റുകൾ അയക്കുകയും ചെയ്തു.

എന്നാൽ കൂട്ടുകാർക്കൊപ്പം സംഗീതപരിപാടി കാണാൻ എത്തിയപ്പോഴാണ് താൻ പറ്റിക്കപ്പെട്ടതായി മനസിലായത്. ഓൺലൈൻ ടിക്കറ്റുകൾ വ്യാജമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ നൽകിയതല്ലെന്നും സംഘാടകർ അറിയിക്കുകയായിരുന്നു.

താൻ ഒരു തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലാക്കിയ അയാൾക്ക് പിന്തിരിയുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. പരസ്യത്തിൽ താൻ മാത്രമല്ല വിഡ്ഢിയായതെന്നും തട്ടിപ്പിന് ഇരയായ നിരവധി പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അബുദാബിയിലെ അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു.

പിന്നീട് തട്ടിപ്പ് അക്കൗണ്ടുകൾ നടത്തിയ ആളുകളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!