യുഎഇയുടെ പതാകദിനമായ ഇന്ന് നവംബർ 3 വെള്ളിയാഴ്ച എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിക്കൊപ്പം ഖസർ അൽ ഹോസ്നിൽ പതാക ഉയർത്തുന്ന ചിത്രം യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിൽ പങ്കുവച്ചു.
ഇന്ന് രാവിലെ 10 മണിക്ക് യുഎഇയിലെ എല്ലാവരോടും പതാകദിനം ആചരിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂം ആഹ്വാനം ചെയ്തിരുന്നു.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് 2013 ൽ പതാകദിനാമാചരണത്തിന് തുടക്കം കുറിച്ചത്. 11-ാമത് വർഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. ഈ ദിവസം പൊതു അവധി ദിവസമല്ല. എന്നാൽ ഓഫിസുകളിലും സ്കൂളുകളിലും പാർക്കുകളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം സ്വദേശികളും വിദേശികളും ഒരുമിച്ചുചേർന്ന് പതാക ഉയർത്തുന്നതാണ് രീതി.
في يوم العلم رفعنا، بكل فخر واعتزاز، علم الدولة في قصر الحصن، تجسيداً لما يمثله من معاني العزة والمجد والشموخ. وبإذن الله تعالى وسواعد أبناء الوطن وإخلاصهم وتكاتفهم، ستظل راية الإمارات عالية خفّاقة على الدوام، ورمزاً للتقدم والطموح والإنجاز. pic.twitter.com/YMhtoXIArk
— محمد بن زايد (@MohamedBinZayed) November 3, 2023