യൂറോപ്യൻ രാജ്യത്ത് നിന്ന് ദുബായിലേക്ക് ഹാലുസിനോജെനിക് ഗുളികകളും മറ്റ് നിയമവിരുദ്ധ മയക്കുമരുന്ന് വസ്തുക്കളും കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ കസ്റ്റംസ് സംശയിച്ചപ്പോൾ 7.38 ഗ്രാം ഭാരമുള്ള കൊക്കെയ്‌ൻ, 274.59 ഗ്രാം ക്രിസ്റ്റൽ മെതാംപ് എന്നിവ കൂടാതെ 13.84 ഗ്രാം ഭാരമുള്ള 292 ഹാലുസിനോജെനിക് ഗുളികകൾ, 5 ഹാലുസിനോജെനിക് സ്റ്റാമ്പുകൾ, 13.84 ഗ്രാം ഭാരമുള്ള ഹാലുസിനോജെനിക് പൗഡർ എന്നിവ ലഗേജിൽ ഒളിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു
നിയമവിരുദ്ധമായ മയക്കുമരുന്നുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ കസ്റ്റംസ് അധികൃതർ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു.