ഷാർജയിൽ “ഫാക്ടറി സെയിൽ” : വീടിന്റെ അകത്തളങ്ങളും കിടപ്പുമുറികളും വളരെ കുറഞ്ഞ ചിലവിൽ കമനീയവും ആധുനികവും ആക്കാൻ ഇത് അപൂർവ്വാവസരം

Civil Defense with campaign to improve fire safety at wedding venues in Abu Dhabi

ഷാർജയിൽ വീടിന്റെ അകത്തളങ്ങളും കിടപ്പുമുറികളും വളരെ കുറഞ്ഞ ചിലവിൽ കമനീയവും ആധുനികവും ആക്കാൻ ഇത് അപൂർവ്വാവസരം

ഉത്പാദകരിൽ നിന്ന് നേരിട്ടു വാങ്ങുന്നതിന്റെ സൗകര്യങ്ങളോടെ അതിവിശാലമായൊരു ഫർണിച്ചർ ഷോപ്പ് ഷാർജയിൽ തുറന്നു പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഷാർജ ഷഫീർമാളിൽ ഒന്നാം നിലയിൽ ഹോം മാർട്ട് എന്ന പേരിൽ സജ്ജമാക്കിയിട്ടുള്ള ഫർണിച്ചർ & കിച്ചൻ വെയർ ഷോപ്പാണിത് .

ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന നൂറുകണക്കിന് ഗൃഹോപകരണങ്ങൾക്ക് ഉത്‌ഘാടനം പ്രമാണിച്ച് വമ്പിച്ച വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  മൂന്നു ദിർഹമിന് ഡോർമാറ്റും അഞ്ചു ദിർഹമിന് ക്വാളിറ്റിയുള്ള തലയിണയും മുതല്‍ 999 ദിർഹമിന് കിംഗ് സൈസ് ബെഡ് വരെ നൽകിക്കൊണ്ടുള്ള ഈ ‘ഫാക്ടറി സെയിൽ ‘ നവംബർ മൂന്നിന് തുടക്കം കുറിച്ചതുമുതൽ സഫീർ മാളിലേക്ക് കുടുംബങ്ങളുടെ ഒഴുക്കാണ് കാണപ്പെടുന്നത് .

ഇപ്പോൾ ഡിസ്പ്ലേ ചെയ്തിട്ടുള്ള ഫർണിച്ചറുകൾ മാത്രമാണ് ഈ അസാധാരണ വിലക്കുറവിൽ വാങ്ങാൻ കഴിയുക എന്നതിനാൽ ആദ്യമാദ്യം വരുന്നവർക്കാകും ഇത് കരസ്ഥമാക്കാനാവുക.

വീടിന്റെ അകത്തളങ്ങളും കിടപ്പുമുറികളും വളരെക്കുറഞ്ഞചിലവിൽ കമനീയവും ആധുനികവും ആക്കുന്നതിന് ഏവർക്കും കൈവന്ന ഒരവസരമായിട്ടാണ് ഇതിപ്പോൾ മാറിയിരിക്കുന്നത് .

1289 ദിർഹം മുഖവിലയുള്ള ആറു സീറ്റർ സോഫ ആയാലും 1866 ന്റെ അഞ്ച് സീറ്റ് സോഫയായാലും ഇപ്പോൾ നൽകുന്നത് 999ന് ! ടർക്കിഷ് നിർമ്മിത സോഫ കം ബെഡ് കുഷ്യനുകൾ ഉൾപ്പെടെ 1000 ദിർഹമിന് താഴെ ലഭ്യമാക്കിയിരുന്നു. നാലു സീറ്റിന്റെ കോർണർ സോഫയാകട്ടെ 699 ദിർഹമിന് സ്വന്തമാക്കാം .
ആറു കസേരകളോടുകൂടിയ എക്സ്പാന്റബിള്‍ ഡൈനിങ് ടേബിളിന് 829 ദിർഹം മാത്രം. ആഗതമായ തണുപ്പുകാലത്തെ കണക്കിലെടുത്തു തീരെക്കുറഞ്ഞ വിലയിൽ കംഫർട്ടുകളും ബ്ലാങ്കറ്റുകളും ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  സിംഗിൾ കംഫർട്ടിന് 26 ഉം ഡബിളിന് 35 ഉം ദിർഹമാണ് വില .

19 ദിർഹം മുതല്‍ കർട്ടനുകൾ വാങ്ങാനാവും എന്നു മാത്രമല്ല നമ്മൾ ആവശ്യപ്പെടുന്ന പാറ്റേണിലും അളവിലും സ്ഥാപനം തന്നെ അത് തയ്ച്ചു തരും.

സാമാന്യം വലിപ്പമുള്ളൊരിടം നിറഞ്ഞുകിടക്കുന്നത്ര വലിപ്പമുള്ള കാർപ്പെറ്റിന് 279 ദിർഹമേ ചിലവഴിക്കേണ്ടതുള്ളൂ എന്നതും ഇവിടെത്തുന്ന നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല .

ഫർണിച്ചറിനു പുറമെ ധാരാളം അടുക്കള ഉപകരങ്ങളും ഏറെ വിലക്കുറവിൽ വാങ്ങാനാവും. തവി , ക്‌ളീനർ തുടങ്ങി ഒരു പിടി സാധനങ്ങൾ മൂന്നു ദിർഹം വിലയിട്ട് പ്രദർശിപ്പിച്ചിരിക്കുന്നു. ത്രീ ഇൻ വൺ ക്‌ളീനർ സെറ്റ് ഒൻപതു ദിർഹമിനും സ്റ്റീൽ കേസ് ഗാർബേജ് ബിൻ 15 ദിർഹമിനും വാങ്ങാം .

ഷാർജ ഷഫീർ മാളിൽ ആരംഭിച്ച ഹോം മാർട്ട് ‌ ഫർണിച്ചർ ഷോപ്പിന്റെ ഓപ്പണിങ് സെറിമണിയോടനുബന്ധിച്ചുള്ള ഈ ” ഫാക്ടറി സെയിൽ ” പരിമിത ദിവസങ്ങൾക്കപ്പുറം ഉണ്ടായിരിക്കില്ല. ഈ സുവർണ്ണാവസരം എത്രയും വേഗം പ്രയോജനപ്പെടുത്താൻ ‘ ദുബായ് വാർത്ത’ ഓർമ്മിപ്പിക്കുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!