യുഎഇയിൽ ഇന്ന് ശനിയാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്തിന്റെ കിഴക്ക്, വടക്കൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ അനുഭവപ്പെടും, എന്നാൽ പല പ്രദേശങ്ങളിലും മഴ കനത്ത രീതിയിൽ ലഭിക്കാമെന്നും എൻസിഎം പ്രസ്താവനയിൽ പറഞ്ഞു.
ചില സമയങ്ങളിൽ പൊടികാറ്റിനും സാധ്യതയുണ്ട്.
ഇന്ന് താപനില 16 ഡിഗ്രി സെൽഷ്യസായി കുറയും, പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.