നവംബർ 30 മുതൽ ദുബായ് ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ൽ (യുഎൻ ക്ലൈമറ്റ് കോൺഫറൻസ് ഓഫ് പാർട്ടീസ്) ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഡിസംബർ ഒന്നിന് ദുബായിലേക്കു യാത്ര തിരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറ്റാലിയൻ ടെലിവിഷനായ ‘ആർ.എ.ഐ’ക്ക് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിസംബർ 1, 2, 3 തീയതികളിലാണ് മാർപാപ്പയുടെ ദുബായ് സന്ദർശനം. പരിശുദ്ധ പിതാവിന്റെ 87-ാം ജന്മദിനത്തിന് രണ്ടാഴ്ച മുമ്പാണ് ഈ യാത്ര.1995 മുതൽ തുടങ്ങിയ യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്.