മഴക്കാലത്ത് ദുബായിലെ അൽ റുവയ്യ പ്രദേശത്ത് റോഡിൽ അഭ്യാസം കാണിക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്ത ഡ്രൈവർമാർക്ക് ദുബായ് പോലീസ് 50,000 ദിർഹം പിഴ ചുമത്തി. ഡ്രൈവർമാരുടെ 19 കാറുകളും അഞ്ച് മോട്ടോർ സൈക്കിളുകളുമടക്കമുള്ള 24 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
മഴ പെയ്തപ്പോൾ ഡ്രൈവർമാർ അമിതവേഗതയിൽ എഞ്ചിൻ പരിഷ്കരിച്ച വാഹനങ്ങളിൽ നിയോൺ ലൈറ്റുകൾ മിന്നിച്ച് റോഡിൽ അഭ്യാസം കാണിച്ച് പരേഡ് നടത്തുന്നത് ദുബായ് പോലീസ് പങ്ക് വെച്ച വീഡിയോയിൽ കാണിക്കുന്നുണ്ട്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് ആവർത്തിച്ച് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും, പ്രത്യേകിച്ച് അസ്ഥിരമായ കാലാവസ്ഥയിൽ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ തുടരുന്നുവെന്നും എന്നാൽ ഇത്തരം പെരുമാറ്റങ്ങൾക്കതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ദുബായ് പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
#DubaiPolice Seize 24 Vehicles for Performing Stuns During Rainy Weather.
Details:https://t.co/qFanVe4QCv#YourSecurityOurHappiness#SmartSecureTogether pic.twitter.com/wx8wDzXx9D
— Dubai Policeشرطة دبي (@DubaiPoliceHQ) November 4, 2023