യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തതായി NCM

NCM reports heavy rain in various parts of UAE

ഫുജൈറ, അബുദാബി, റാസൽ ഖൈമ, ഷാർജയുടെ ആന്തരിക ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് ശനിയാഴ്ച ഉച്ചയോടെ കനത്ത മഴ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ഉച്ചയോടെ അൽ മർമൂം, അൽ ലിസല്ലി എന്നിവയുൾപ്പെടെ ദുബായുടെ ചില ഭാഗങ്ങളിലും നേരിയ മഴ രേഖപ്പെടുത്തി. യുഎഇയിൽ ഇന്ന് മുതൽ ബുധനാഴ്ച്ച വരെ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാകേന്ദ്രംനേരത്തെ അറിയിച്ചിരുന്നു.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി 8.30 വരെ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ചും നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!