അബുദാബി, ദുബായ്, ഷാർജ അടക്കമുള്ള വിവിധയിടങ്ങളിൽ മഴയുമായി ബന്ധപ്പെട്ട മഞ്ഞ, ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇന്ന് നവംബർ 5 രാത്രി 8.30 വരെയാണ് അലർട്ടുകൾ നൽകിയിട്ടുള്ളത്
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങ]ളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ താമസക്കാർ ഈ പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും NCM മുന്നറിയിപ്പ് നൽകി.
മഴയത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ കാണുന്ന വേഗപരിധി മാറ്റുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും അബുദാബി പോലീസ് അറിയിച്ചു.