14-ാമത് പൊതുഗതാഗത ദിന പ്രമേയമായ ‘ജിം ഓൺ ദി ഗോ’ എന്നതിന്റെയും ആർടിഎയുടെ 18-ാം വാർഷികത്തിന്റെയും ഭാഗമായി നടന്ന ഒരു പരിപാടിയിൽ പൊതുഗതാഗതസൗകര്യങ്ങളിൽ ഏറ്റവുമധികം യാത്ര ചെയ്ത “പബ്ലിക് ട്രാൻസ്പോർട്ട് ചാമ്പ്യൻമാരെ” റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആദരിച്ചു.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മാറ്റർ അൽ തായർ ആണ് ചാമ്പ്യന്മാരെ ആദരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി പൊതുഗതാഗതത്തിൽ ഏറ്റവുമധികം യാത്ര ചെയ്തവരായ പൊതുജനങ്ങളിൽ നിന്നും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളുകളിൽ നിന്നുമുള്ള മൂന്ന് വിജയികളുമുണ്ട്.
ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള മൂന്ന് വിജയികൾ ധീരൻ ഭാട്ടിയ (8,000 യാത്രകൾ), സേലം അൽ സോമാഹി (7,000 യാത്രകൾ), മുഹമ്മദ് അബ്ദുൾ കാദർ (6,750 യാത്രകൾ) എന്നിരാണ്. മുഹമ്മദ് തളങ്കര അബൂബക്കർ (15,900 യാത്രകൾ), മുഹമ്മദ് അഹമ്മദ്സാദെ (14,442 യാത്രകൾ), സിറാജുദ്ദീൻ അബ്ദുൾ കാദർ (13,900 യാത്രകൾ) എന്നിവരാണ് പൊതുവിഭാഗത്തിൽ നിന്നുള്ള മൂന്ന് വിജയികൾ.
രണ്ട് വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനം നേടിയവർക്ക് ഒരു മില്യൺ നോൾ പ്ലസ് പോയിന്റും റണ്ണറപ്പിന് 700,000 നോൽ പോയിന്റും മൂന്നാമന് 500,000 നോൽ പോയിന്റും ലഭിച്ചു.