സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റോഡപകടങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമായി ദുബായ് നഗരത്തിലുടനീളമുള്ള ഡെലിവറി റൈഡറുകൾക്കായി എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
പുതിയ ഓർഡറുകൾക്കായി കാത്തിരിക്കുമ്പോൾ ഡെലിവറി റൈഡർമാർക്ക് സുഖപ്രദമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും അതുവഴി അവരുടെ മൊത്തത്തിലുള്ള ഹാപ്പി റേറ്റിംഗ് വർധിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായിലെ പ്രധാനപ്പെട്ട മേഖലകളിലാണ് 40 ഓളം വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുക.
റൈഡർമാർക്ക് ഡെലിവറി ചെയ്യാനുള്ള ഓർഡർ ഇല്ലാത്തപ്പോൾ ഈ എയർകണ്ടീഷൻ ചെയ്ത കേന്ദ്രങ്ങളിൽ വിശ്രമിക്കാനാകും. ഡെലിവറൂ, നൂൺ, തലാബത്ത്, മറ്റ് കമ്പനികൾ എന്നിവയുടെ ആയിരക്കണക്കിന് ഡെലിവറി റൈഡർമാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാ ദിവസവും എഫ് ആൻഡ് ബിയും മറ്റ് ഓർഡറുകളും വിതരണം ചെയ്യുന്നുണ്ട്.
ദുബായിൽ മോട്ടോർസൈക്കിൾ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ എണ്ണം 2021 നേക്കാൾ 40 ശതമാനം വർദ്ധിച്ച് 2022-ൽ 2,891 ആയി ഉയർന്നിട്ടുണ്ട്.