എല്ലാ പ്രസക്തമായ റോഡ് സുരക്ഷാ നിയമങ്ങളും പാലിച്ചതിന് ചില ഇ-സ്കൂട്ടർ റൈഡർമാരെ ദുബായ് പോലീസ് ആദരിച്ചു. ഒപ്പം ഈ റൈഡർമാർക്ക് സർട്ടിഫിക്കറ്റുകളും ‘സ്കൂട്ടർ ഹീറോ’ പിന്നുകളും ദുബായ് പോലീസ് നൽകി.
ഇ-സ്കൂട്ടറുകൾക്കായുള്ള പാതകളിൽ മാത്രം ഇ-സ്കൂട്ടറുകൾ ഉപയോഗിച്ചതും ഹെൽമെറ്റുകളും റിഫ്ലെക്ഷനുള്ള ജാക്കറ്റുകളും ധരിക്കുകയും റൈഡുകളിൽ ലൈറ്റുകളും കൃത്യമായി ബ്രേക്കുകളും ഉണ്ടെന്ന് ഉറപ്പാക്കുകയും ഉൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധരായ റൈഡർമാരെയാണ് പ്രത്യേക പോലീസ് സംഘം തിരഞ്ഞെടുത്തത്.
ഇത്തരത്തിൽ ‘സ്കൂട്ടർ ഹീറോ’ പട്ടം നൽകുന്നത് റൈഡർമാരെ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ഈ വർഷം ഇ-സ്കൂട്ടർ അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒക്ടോബറിൽ ദുബായ് പോലീസ് വെളിപ്പെടുത്തിയിരുന്നു. എട്ട് മാസത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 10,000 റൈഡർമാർക്ക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്.
#News | Dubai Police Awards ‘Scooter Hero’ Pin to Responsible Riders
Details:https://t.co/qt8PxXwPJD#YourSecurityOurHappiness#SmartSecureTogether pic.twitter.com/2Ti21cG17Y
— Dubai Policeشرطة دبي (@DubaiPoliceHQ) November 5, 2023