ഷാർജ: മർകസ് നോളജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന മലൈബാർ ഫൗണ്ടേഷന്റെ നൂതന വായനാ പദ്ധതിയായ വൺ വേഡ് ബുക്ക് ക്ലബ് ലോഞ്ചിങ് ഷാർജ രാജ കുടുംബാഗം ശൈഖ് ഹുമൈദ് ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിച്ചു
ഷാർജ ഇന്റർനാഷണൽ ബുക് ഫെയറിൽ ഹാൾ നമ്പർ അഞ്ചിലെ അൽ മജ്‌ലിസ് പവലിയനിൽ നടന്ന പരിപാടിയിൽ ഷാർജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുൽ ലത്തീഫ് മുസ്തഫ അൽഹാദി, ഹിസ് എക്സലെൻസി അലി അൽ മസീo ( ശൈഖ് ഹുമൈദ് പ്രൈവെറ്റ് ഓഫീസ് ഡയറെക്ടർ ജനറൽ), ശൈഖ് ഹുമൈദ് ഓഫിസ് ഡയറെക്ടർ ഉമർ അൽ ഉസൈറി, മർകസ് ഗ്ലോബൽ കൗണ്സിൽ സി ഇ ഒ ഉബൈദുള്ളാ സഖാഫി, സലാം പാപ്പിനിശ്ശേരി (സി ഇ ഒ യാബ് ലീഗൽ സർവീസ്) പി ടി എ അബ്ദുൽ മുനീർ(എംഡി റിനം ഇന്റർനാഷണൽ ) മുഹമ്മദ് സാലി കുഞ്ഞു (ഡയറെക്ടർ മലബാർ ഗോൾഡ് )വിനോദ് നമ്പ്യാർ, സയ്യിദ് ഹൈദ്രോസ് തങ്ങൾ, ദുബൈ മർകസ് പ്രസിഡന്റ് മുഹമ്മദ് സൈനി, സയ്യിദ് ഇല്യാസ് തങ്ങൾ,മുനീർ പാണ്ടിയാല, മുഹമ്മദ് നുഹ്മാൻ നൂറാനി, യാസീന് ഫവാസ്, മുനീർ എ റഹ്മാൻ, കെ വി കെ ബുഖാരി , മുസമ്മിൽ എ ജി എന്നിവർ സംബന്ധിച്ചു. ശൈഖ് ഹുമൈദ് ബിൻ ഖാലിദ് അൽ ഖാസിമിക്കുള്ള ഉപഹാരം സലാം പാപ്പിനിശ്ശേരി (സി ഇ ഒ യാബ് ലീഗൽ സർവീസ്)നിർവഹിച്ചു.
മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ സവിശേഷമായ സാഹിത്യ സംരംഭമായ വൺ വേഡ് ബുക്ക് ക്ലബ്, പുസ്‌തകങ്ങളുടെയും അറിവുകളുടെയും ലോകത്ത് ഒന്നിച്ചു കൂടാനും ഗവേഷണം ചെയ്യാനും ആഗ്രഹിക്കുന്ന വായനക്കാർക്ക് അതിനുള്ള അവസരങ്ങൾ ഒരുക്കാൻ ലക്ഷ്യമിടുന്നു.
ഈ പദ്ധതി വെറുമൊരു ബുക്ക് ക്ലബ് മാത്രമല്ല; വായനയുടെ സന്തോഷം പങ്കിടുന്ന വായനക്കാരുടെ ഒരു കമ്മ്യൂണിറ്റി കൂടിയാണിത്, വായനയിലൂടെയും ചർച്ചകളിലൂടെയും മൂല്യവത്തായ ബന്ധങ്ങൾ പ്രചോദിപ്പിക്കാൻ ഇത് അവസരമൊരുക്കുന്നുവെന്നും സംഘാടകർ പറഞ്ഞു.